വെളിച്ചം: ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതി

നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാകുന്നുവെന്ന പ്രവാചക വചനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഖുര്‍ആന്‍ പഠനം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഐ എസ് എം സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന പദ്ധതിയാണ് വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി. ഈ പദ്ധതി വഴി ജാതി-മത ഭേദമന്യേ ഏതൊരാള്‍ക്കും പരിശുദ്ധ ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കാന്‍ കഴിയും. വീടുകളില്‍ ഖുര്‍ആന്‍ പഠനം സാധ്യമാക്കാന്‍ ഈ പദ്ധതി ഉപകരിക്കും.

പദ്ധതിയുടെ രൂപം

മര്‍ഹൂം മുഹമ്മദ് അമാനി മൗലവി എഴുതിയ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തെ അവലംബമാക്കിയാണ് ഈ പഠന പദ്ധതി നടക്കുക. ഓരോ ഘട്ടത്തിലും ഓരോ ജുസ്ഉകള്‍ പ്രിൻ്റ് ചെയ്ത് വിതരണം ചെയ്യും. പരിഭാഷയോടൊപ്പം ചോദ്യാവലിയും വിതരണം ചെയ്യും. സിലബസിനൊപ്പം ചോദ്യവിതരണം ചെയ്യുതിനാല്‍ ഒഴിവ് വേളകള്‍ ഉപയോഗപ്പെടുത്തി, വായനയിലൂടെ ഏളുപ്പത്തില്‍ ഉത്തരങ്ങള്‍ കണ്ടെത്താവു നിലയിലാണ് പരീക്ഷ നടക്കുക. പരീക്ഷയില്‍ വിജയിക്കുവര്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്കും.

ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും

വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നതും മനപ്പാഠമാക്കുതും പ്രോത്സാഹിപ്പിക്കുക ശിര്‍ക്കില്‍ നിന്നും അന്ധ വിശ്വാസത്തില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുക. വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ച സംശയങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കുക. കുട്ടികള്‍ക്ക് ഖുര്‍ആന്‍ ശിക്ഷണം നല്കുകയും ഖുര്‍ആന്‍ പഠനത്തില്‍ അവരെ വ്യാപൃതരാക്കുകയും ചെയ്യുക. ഖുര്‍ആന്‍ പഠനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ഉദ്ബുദ്ധരാക്കുക തുടങ്ങിയവയാണ്. പദ്ധതി ലക്ഷ്യമിടുന്നത്. മൂന്ന് മാസകാലമായിരിക്കും ഒരു ഘട്ടത്തിൻ്റെ സമയം. ഓരോ ഘട്ടവും അവസാനിക്കുമ്പോള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കും.  
വിശുദ്ധ ഖുര്‍ആന്‍ സ്വയം പഠന പ്രചരണ രംഗത്ത് സ്തുത്യര്‍ഹമായ പങ്ക് നിര്‍വഹിച്ചുവരുന്ന വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിക്ക് വന്‍ സ്വീകാര്യ തയാണ് ലഭിച്ചിരുന്നത്. ജാതി- മത ഭേദമന്യേ പതിനായിരങ്ങള്‍ ഈ പദ്ധതിയിലൂടെ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.